യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലെത്താന്‍ ഇനി അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ട.
അബുദാബി : ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയിലെത്താന്‍ ഇനിമുതല്‍ അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ടെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
ഫെബ്രുവരി 28 ന് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കോവിഡ് ടെസ്റ്റ് ലേസര്‍ ടെസ്റ്റിലൂടെ അറിയാന്‍ കഴിയാവുന്ന ഇഡിഇ സ്‌കാനിംഗും ഇതിനൊപ്പം ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം. അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ അബുദാബിയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കുകയുള്ളുവെന്നും കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതുയിടങ്ങളില്‍ പഴയതു പോലെ അല്‍ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് കാണിക്കണം.
കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖാവരണം ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഓഫ് ലൈന്‍ പഠനത്തിന് വരുന്ന 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഹോസ്‌ന് ആപില്‍ ഗ്രീന്‍ പാസിനുള്ള കാലാവധി 14 ദിവസത്തില്‍ നിന്ന് 28 ദിവസമായി നീട്ടി നല്‍കിയിട്ടുമുണ്ട്.