യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപി എം പോളിറ്റ് ബ്യൂറോ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണ മെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തില്‍ കടുത്ത ആശങ്കയുള്ള തായും പിബി
ന്യൂഡല്‍ഹി : യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഎം പോ ളിറ്റ് ബ്യൂറോ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുല രണമെന്നും സായുധ പോരാട്ടത്തില്‍ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്താവനയില്‍ അറിയിച്ചു.
സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി കിഴക്കന്‍ അതര്‍ത്തിയിലേക്ക് ക്രമാനുഗതമായി വികസിച്ചുകൊണ്ടിരി ക്കുകയാണ്.
യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും. കിഴക്ക ന്‍ യൂറോപ്പിലെ അതിര്‍ത്തികളിലുള്ള നാറ്റോ സേനയുടെയും മിസൈലുകളുടെയും ഭീഷണി കാരണം റഷ്യയുടെ സുരക്ഷയിലും ആശങ്കയുണ്ട്. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയില്‍ ഉറപ്പ് വേണമെന്നും ഒപ്പം യുക്രൈനെ നാറ്റോയി ല്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്.
ഇന്ത്യക്കാരെ യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കണം
അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിര സിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനു ള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. സമാധാനം സ്ഥാപിക്ക പ്പെടുന്നതിന്, കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖല ഉള്‍പ്പെടെ എല്ലാ ജനങ്ങളുടെയും യഥാര്‍ത്ഥ ആശങ്കകള്‍ പരി ഹരിക്കപ്പെടണം. ചര്‍ ച്ചകള്‍ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കുകയും വേണം.
അതേസമയം യുക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ സുരക്ഷ അപ കടത്തിലായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാ രേയും യുദ്ധഭൂമിയില്‍ നിന്നുമൊഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യ പ്പെട്ടു.











