യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ രണ്ടാം ദിവസവും സ്‌ഫോടനം. റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദി നം 137 പേര്‍ കൊല്ലപ്പെട്ടതായി യു ക്രൈന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്
കീവ്: യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ രണ്ടാം ദിവസവും സ്‌ഫോ ടനം. റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദിനം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ച തായി റിപ്പോര്‍ട്ടുകള്‍. രണ്ട് സ്‌ഫോടന ങ്ങളാണ് പുലര്‍ച്ചെ നടന്നത്.ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് സ്‌ഫോടത്തിന് ഉപ യോഗിച്ചതെന്ന് മുന്‍ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റ ണ്‍ ഹെരാഷ്ചെങ്കോ പറഞ്ഞു.
യുദ്ധത്തില്‍ യുക്രൈന്‍ ഒറ്റപ്പെട്ടതായി പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം ഒറ്റയ്ക്കാണ് പൊരുതുന്നത്. തന്നെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സംഘങ്ങള്‍ കീവിലെ ത്തിയതായും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 137 പേര്‍ കൊല്ലപ്പെട്ടെ ന്ന് യുക്രൈന്‍ സ്ഥിരീ കരിച്ചു.
യുക്രൈന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമ ണം നടത്തിയത്. റഷ്യക്ക് തിരിച്ചടി നല്‍കിയെന്നും 50 റഷ്യന്‍ സൈനി കരെ വധിച്ചെന്നും യുക്രൈന്‍ അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖലയും റഷ്യന്‍ സൈന്യം പിടിച്ചെ ടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥി രീക രിച്ചത്.
യുക്രൈന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.
പുരുഷന്മാര്‍ രാജ്യം വിടുന്നത് വിലക്കി യുക്രൈന്‍ ഭരണകൂടം
യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടുന്നത് യുക്രൈന്‍ ഭരണകൂടം വിലക്കി. 18 നും 60 നും ഇട യില്‍ പ്രായമുള്ളവര്‍ രാ ജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജന ങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് യുക്രൈന്‍ സര്‍ക്കാര്‍ പുറത്തിറക്കി. തലസ്ഥാന നഗരമായ കീവില്‍ സൈനിക വിന്യാ സം റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.










