മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുംബൈ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉള്‍പ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുംബൈ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉള്‍പ്പെട്ട ക ള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.
മാലിക്കിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മും ബൈയിലെ ഇ ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. തുടര്‍ന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്.
ദാവൂദ് ഇബ്രാഹിം സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറും നടത്തി യ ഭുമി ഇടപാടുകളില്‍ നവാബ് മാലിക്കിനും പങ്കുണ്ടെന്ന് ആ രോപണത്തില്‍ ഇഡി അന്വേഷണം നടന്നു വരികയായിരുന്നു. ഇതുമായി ബന്ധപ്പെ ട്ട് കഴിഞ്ഞായാഴ്ച ദാവൂദിന്റെ സഹോദരിയു ടെതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെ യ്ഡ് നടത്തിയിരുന്നു.
അതിനിടെ, നവാബ് മാലിക് മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്‍സിപി തലവന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധ വ് താക്കറെ അഞ്ചു മണിക്ക് അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്. എന്‍സിപി മുംബൈ പ്രസി ഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്.