കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെ യ്തു നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി. വിസി നിയമ നം ചട്ടപ്രകാരമാണെന്ന് കോടതി വ്യക്തമാക്കി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈ ക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോട തി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. വിസി നിയമനം ചട്ടപ്രകാരമാണെന്ന് കോടതി വ്യക്തമാക്കി.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപ ടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരി വച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും സര്‍ക്കാരിന്റെ നിര്‍ദേശവും മാനിച്ചാണ് പുനര്‍നിയമനം അം ഗീകരിച്ചതെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയെ അറി യിച്ചിരുന്നു. പുനര്‍നിയമനം ആദ്യ നി യമനത്തിന്റെ തുടര്‍ച്ചയാണന്നും സെലക്ഷന്‍ കമ്മിറ്റി വഴിയുള്ള നിയമന നടപടികളുടെ ആവശ്യമില്ല ന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 60 വയസ് പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമാണ് ബാധകമെന്നും പു നര്‍നിയമനത്തിന് ബാധകമല്ലെന്നും യുജിസി ചട്ടങ്ങളില്‍ ഉയര്‍ന്ന പ്രായപരിധിയോ കാലാവധിയോ നി ഷ്‌ക്കര്‍ഷിച്ചിട്ടില്ലന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പുനര്‍നിയമനം പുതിയ നിയമനമാണന്നും സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുള്ള നടപടികള്‍ വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കോടതി തള്ളി.
ലോകായുക്തയിലും തിരിച്ചടി
കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കി യ ഹര്‍ജി ലോകായുക്ത തള്ളിക്കള ഞ്ഞിരുന്നു. മന്ത്രി നിര്‍ദേശം മുന്നോട്ടുവെക്കകു മാത്രമാണ് ചെയ്തത്. തീരുമാനമെടുക്കേണ്ടത് ചാന്‍സല റായ ഗവര്‍ണറാണ്. മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന വിധിയോടെ ചെന്നിത്തലയുടെ ഹര്‍ ജി ലോകായുക്ത തള്ളുകയായിരുന്നു.