സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍ നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റേത്
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍ നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റേത്. പദ്ധതിക്ക് ആവശ്യമായ പ്രകൃതി,വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭ യില്‍ വ്യക്തമാക്കി.
കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ചുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. റെയില്‍വെ കേരളത്തി ന്റെ ഭാഗമല്ലേ, എന്നിട്ട് നാട് വിഭജിച്ചു പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നി യമ സഭയില്‍ ചോദിച്ചു.
പദ്ധതിക്കായി 1383 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഒരു ഹെക്റ്ററിന് 9 കോടി വീതം നഷ്ടപരി ഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കി ല്‍ തൂണിനു മുകളില്‍ക്കൂടിയാണ്, അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ചു കടക്കാന്‍ 500 മീറ്റര്‍ ഇവിട്ട് ഓവ ര്‍ ബ്രിഡ്ജുകളും അടിപ്പാതകളും നിര്‍മ്മിക്കാന്‍ ഇപ്പോള്‍ത്തന്നെ പദ്ധതിയുണ്ട്.
സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ല
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ല. സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബ ന്ധപ്പെട്ട് നടന്നത് കൃത്യമായ പഠനങ്ങളാണ്. വെള്ളപ്പൊക്കം സംഭവിക്കുന്ന പ്രദേശങ്ങളെപ്പ റ്റിയുള്ള കണക്കുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












