തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സം ഭ വത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍.നേരത്തെ, ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയവ രും കസ്റ്റഡിയില്‍ ആയവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് സംഭവ വുമായി നേരിട്ട് ബന്ധ മുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
കണ്ണൂര്‍ : തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍. വിവാദ പ്രസംഗം നടത്തിയ ബി ജെ പി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡി യിലെടുക്കും. നേരത്തെ, ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരും കസ്റ്റഡിയില്‍ ആയവരുടെ കൂട്ട ത്തിലുണ്ട്. ഇവര്‍ക്ക് സംഭവ വുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.ആറു ടീമുകളായാണ് അന്വേഷണം. ക സ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്തിവിടാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീ ഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമായി പറയാവുന്ന ഘട്ടത്തി ലേക്ക് അന്വേഷണം എ ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ഹരിദാസിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഹരി ദാസിനൊപ്പം വെട്ടേറ്റ സഹോദരന്റെ മൊഴി കണ്ണൂര്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിയാണ് പൊലീസെടുത്തത്. കൂടാതെ അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന്റെ അ ടിസ്ഥാനത്തിലാണ് ഏഴു പേ രെ കസ്റ്റഡിയിലെടുത്തത്. ന്യൂമാഹി പൊലീസ് ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷ ണ ചുമതല.
ഹരിദാസിന്റെ സംസ്‌കാരവും വിലാപയാത്രയും വൈകിട്ട് നടക്കും. സംഘ ര്‍ഷ സാധ്യത കണക്കിലെടു ത്ത് കണ്ണൂര്‍ ജില്ലക്ക് പുറത്ത് നിന്നുള്ള നൂറ് പൊ ലീസുകാരെ ഡ്യൂട്ടി ക്കായി നിയമിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീര ത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്ത വിധം വികൃതമാണ് ശരീരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പൊലീസ് അറിയിച്ചു.
തലശ്ശേരി പുന്നോലില്‍ കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴി ലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടി ലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലം ഗ സംഘം വെട്ടി ക്കൊലപ്പെടുത്തിയത്.