വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു
കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
വെങ്കടേഷ് അയ്യര്‍- സൂര്യകുമാര്‍ യാദവ് സഖ്യമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇരു വരും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസ് ബൗളര്‍ മാരെ തല്ലി വശംകെടുത്തി. 93 റണ്‍സ് ചേര്‍ ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഈ നിലയിലെത്തിച്ചത് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടാണ്.
മൂന്നാമത്തെ മത്സരത്തില്‍ രോഹിത് ശര്‍മയും കൂട്ടരും 17 റണ്ണിന് ജയിച്ചു. സ്‌കോര്‍: ഇന്ത്യ 5184, വിന്‍ഡീ സ് 9167. സൂര്യകുമാര്‍ യാദവി ന്റെ വെടിക്കെട്ട് ബാറ്റിങങ്ങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനി ച്ച ത്. സൂര്യ 31 പന്തില്‍ 65 റണ്ണെടുത്തു. ഏഴ് സിക്സറാണ് വലംകൈയന്‍ നേടിയത്. ഒരു ഫോറും. വെങ്കിടേഷ് അയ്യര്‍ (19 പന്തില്‍ 35) മികച്ച പി ന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 37 പന്തില്‍ 91 റണ്ണാണ് ഇരുവ രും അടിച്ചെടുത്തത്. വെങ്കിടേഷിന് രണ്ട് വിക്കറ്റുമുണ്ട്. നിക്കോളാസ് പു രാനാണ് (61) വിന്‍ഡീസി ന്റെ ടോപ്- സ്‌കോറര്‍.
സൂര്യകുമാര്‍ യാദവാണ് കത്തിക്കയറിയത്. താരം 31 പന്തില്‍ ഏഴ് കൂറ്റന്‍ സിക്സുകളും ഒരു ഫോറും സഹി തം 65 റണ്‍സ് വാരി. അവസാന ഓവറിന്റെ അവസാന പന്തിലാണ് സൂര്യകുമാര്‍ പുറത്തായത്. താരത്തെ റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ പവല്‍ പിടിച്ച് പുറത്താക്കി. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്സും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു.