മക്കയില്‍ നിന്ന് മദീനയിലേക്കുള്ള റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ അപേക്ഷ ക്ഷണിച്ച പ്പോഴാണ് വനിതാ ഉദ്യോഗാര്‍ത്ഥിള്‍ കൂട്ടത്തോടെ എത്തിയത്.
റിയാദ് : വിശുദ്ധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസിലേക്കായി വനിതാ ഡ്രൈവര്‍മാരെ ക്ഷണിച്ച സ്പാനിഷ് കമ്പനിയെ അമ്പരപ്പിച്ച് അപേക്ഷകരുടെ പ്രവാഹം. കൂടുതല്‍ വനിത കള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാവുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
ബിരുദം പോലുള്ള വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും പരിശോധിക്കുന്ന ഓണ്‍ ലൈന്‍ ടെസ്റ്റിനു ശേഷം ഷോര്‍ട് ലിസ്റ്റ് പുറത്തിറക്കിയാണ് അപേക്ഷകരുടെ എണ്ണം 28,000 ല്‍ നിന്ന് പാതികണ്ട് കുറച്ചതെന്ന് സ്പാനിഷ് റെയില്‍വേ ഓപറേറ്റിംഗ് കമ്പനിയായ റെന്‍ഫെ പറഞ്ഞു.
ഫൈനല്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകളെ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ കമ്പനി പരിശീലനം നല്‍കും. മുപ്പതു പേര്‍ക്കാണ് ജോലി ലഭിക്കുകയെങ്കിലും കൂടുതല്‍ പേര്‍ക്ക് പരി ശീലനം ലഭിക്കും.
നിലവില്‍ എണ്‍പതോളം ഡ്രൈവര്‍മാരുള്ളവരില്‍ എല്ലാവരും പുരുഷന്‍മാരാണ്. വനിതകള്‍ക്കും അവ സരം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കമ്പനി പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലാണ് വനിതകള്‍ ഏറെയും ജോലി നോക്കുന്നത്. അടുത്തിടെയാണ് ടാക്‌സി ഡ്രൈവര്‍മാരുടെ ജോലിക്ക് വനിതകളെ അനുവദിച്ചത്.
സൗദി കിരീടവകാശി മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതി പ്രകാരമാണ് വനിതകള്‍ക്ക് കൂടുതല്‍ അവസരം സൗദിയില്‍ ലഭിച്ചു തുടങ്ങിയത്.