ബാലുശേരി ഇയ്യാട് ഭര്‍തൃവീട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെ ത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: ബാലുശേരി ഇയ്യാട് ഭര്‍തൃവീട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ സാഹ ചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തേജ ലക്ഷ്മിക്ക് അനക്കമി ല്ലെന്നു ഭര്‍ത്താവ് ജിനു രാവിലെ വീട്ടുകാരോട് പറഞ്ഞു. തുട ര്‍ന്ന് വീട്ടുകാര്‍ ചെന്നു നോക്കിയപ്പോള്‍ തേ ജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദു രൂ ഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇന്‍ക്വസ്റ്റ് നടപടി കള്‍ ക്ക് ശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപ ത്രിയിലേക്ക് മാറ്റി.
മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷി യുടെയും മകളാണ് തേജലക്ഷ്മി. കഴിഞ്ഞ 9-ാം തീയതിയാണ് ജിനുവിന്റെ യും തേജലക്ഷ്മിയു ടേയും വിവാഹം നടന്നത്. ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ തേജലക്ഷ്മി ലാബ് കോഴ്‌സിനു ചേര്‍ന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.











