മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പൊലീസിനെ അധിക്ഷേ പിച്ച നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍. ജുഹു പൊലീസാണ് കേസില്‍ നടിയെ അറസ്റ്റ് ചെ യ്തത്.
മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പൊലീസിനെ അധിക്ഷേപിച്ച നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍. ജുഹു പൊലീസാണ് കേസില്‍ നടി യെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയി ല്‍ ഹാജരാക്കിയ നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷ കര്‍ക്ക് പരിചിതയാണ് കാവ്യാ ഥാപ്പര്‍.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജുഹു പൊലീസി ന്റെ നിര്‍ഭയ സ്‌ക്വാഡിലുള്ള അന്വേഷണ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിളി നെയാണ് നടി ആക്രമിച്ചത്. മദ്യപിച്ച് വാഹനമോടിച്ചെത്തിയ നടി കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. സംഭവമറിഞ്ഞ് അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗ സ്ഥനെ നടി അധിക്ഷേപിച്ചു. അസഭ്യം പറയുകയും ആക്രമിക്കുകയും ചെ യ്തു.
നടി നിശാ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരവെയാണ് സംഭവമുണ്ടായത്. കൂടെ മ റ്റൊരു സുഹൃത്തും ഉണ്ടായിരു ന്നു. കോണ്‍സ്റ്റബിളിനെ ആക്രമിച്ചതോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ നടിയെ അറസ്റ്റ് ചെയ്തു.