നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈ ക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ ന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയി ല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശ ദീകരണം തേടി. ദിലീപിന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേസില്‍ സ്റ്റേ ചോദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
കേസിന്റെ പേരില്‍ തന്നെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വേഗത്തില്‍ ഹര്‍ജി തീര്‍പ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പീഡനമെന്ന ആരോ പണം അടിസ്ഥാന രഹിതമാണെന്ന് ഡയ റക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണം ലഭിക്കട്ടെ. അതിന് ശേഷം വിശദമായി വാദം കേട്ട് അന്തിമതീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പരിഗ ണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.
എഫ്ഐആര്‍ കെട്ടിച്ചമച്ചത്, തെളിവുകള്‍ വിശ്വാസയോഗ്യല്ല : പ്രതിഭാഗം
എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പ്ര തിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമം നട ക്കുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാക ണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കു ന്നു.