കോവിഡ് രോഗ വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി പൗരന്‍മാര്‍ക്ക് വിലക്ക്
റിയാദ് : ഇന്ത്യയടക്കമുള്ള ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി വിദേശ മന്ത്രാലയം തങ്ങളുടെ പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയതിനാലാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡ് വ്യാപനം കുറവായതിനെ തുടര്‍ന്ന് നേരത്തെ ഇന്ത്യയെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സജീവമായതിനെ തുടര്‍ന്നാണ് തങ്ങളുടെ പൗരന്‍മാര്‍ക്ക് ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി വിലക്ക് ഏര്‍പ്പെടുത്തിയത്.
ലബനന്, തുര്‍ക്കി, യെമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയ്റ്റ്‌നാം സൊമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് സൗദിയുടെ വിലക്കുള്ളത്.