വെളളിയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ സായുധ സേന ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അല്‍ നഹിയാനും കരാറില്‍ ഒപ്പുവെയ്ക്കുക
അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരുകയാണ്. വ്യാപര സഹകരണ കരാര്‍ ഈ ദിശയിലുള്ള പ്രതീക്ഷാനിര്‍ഭരമായ നീക്കമാണ്. ഇന്ത്യന്‍ വിദേശകാര്യ അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.
കരാറിലെ വിവരങ്ങള്‍ വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും പുറത്തുവിടുമെന്നും അരിന്ദം ബഗ്ചി പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായാണ് ഇതിനെ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. കരാറില്‍ ഒപ്പു വെയ്ക്കുന്നതോടെ യുഎയിലേക്കുള്ള 80 ശതമാനം കയറ്റുമതിയും നികുതി രഹിതമായിത്തീരുമെന്നും ഇവര്‍ പറയുന്നു.
ഇതില്‍ ഏറിയ പങ്കും ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങളാണ്. 200 കോടി യുഎസ് ഡോളറിന്റെ ടെക്‌സ്റ്റൈല്‍ അധിക കയറ്റുമതിയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
കരാറിലൂടെ ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടി യുഎസ് ഡോളറില്‍ എത്തുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.












