ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി.
ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 365,306 പിസിആര്‍ പരിശോധനകളുടെ ഫലം വന്നപ്പോഴാണ് 957 പേര്‍ക്കാണ് കോവിഡ് പോസീറ്റാവയിരിക്കുന്നത്.
ഇതോടെ രാജ്യത്തെ ആകേ കോവിഡ് കേസുകളുടെ എണ്ണം 871 315 ആയി. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,289 ആയി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തോളം പേരും രണ്ട് കുത്തിവെപ്പുകളും ബൂസ്റ്റര്‍ ഡോസും എടുത്തുകഴിഞ്ഞു.
ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതോടെ കൂടി വന്ന പോസീറ്റിവ് കേസുകള്‍ ഫെബ്രുവരി രണ്ടാം വാരത്തോടെ കുറഞ്ഞു വരുകയാണ്.
രോഗ വ്യാപനം കുറഞ്ഞതോടെ സിനിമാ ഹാളുകളും ഷോപ്പിംഗ് മാളുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. പൊതുഗതാഗതവും സാധാരണ നിലയിലേക്കായി.