കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ നടനും ഗായകനുമായ ദീപ് സിദ്ദു ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേ ക്ക് യാത്ര ചെയ്യുകയായിരുന്നു സിദ്ദു
ന്യൂഡല്‍ഹി : കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു കാറപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപട്ടിന് സമീപം കുണ്ടലി മനേശ്വര്‍- പല്‍വാല്‍ എ ക്സ്പ്രസ് ഹൈവേയില്‍ രാത്രി ഒന്‍പത് മണിയോടയുണ്ടായ അപകടത്തിലാണ് മരണം. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് യാത്ര ചെയ്യുക യായിരുന്നു സിദ്ദു. കാറിലുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു.
2021ലെ ചെങ്കോട്ട ആക്രമണത്തില്‍ പ്രതിയാണ് സിദ്ദു. കര്‍ഷക പ്രക്ഷോഭ ത്തോട് അനുബന്ധിച്ച് റിപ്പബ്ലി ക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ഡ ല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് സിദ്ദുവായിരുന്നു. ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദു ഒളിവിലായിരുന്നു. ക ലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധത്തിലുള്ള കര്‍ഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു സിദ്ദു.
2015ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിന്റെ ചലച്ചിത്ര പ്രവേശം. സണ്ണി ഡിയോളി ന്റെ അടുത്ത അനുയായിയായിരുന്ന ദീപ് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവമായിരു ന്നു. എന്നാല്‍ കര്‍ഷക സമരത്തിനിടെ പൊലീസ് അ റസ്റ്റ് ചെയ്തതോടെ സണ്ണി ഡിയോള്‍ സിദ്ദുവിനെ ത ള്ളിപറഞ്ഞു രംഗത്തുവന്നു.