ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. ആഷിഖിനെ കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍ കിയത്
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആഷിഖിനെ(24) കൊന്നതാ യി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തു ടര്‍ന്ന് ചോദ്യം ചെയ്ത പ്പോഴാണ് കിഴക്കന്‍ ഒറ്റപ്പാലം സ്വദേശിയായ ആഷിഖിനെ കൊ ന്ന് കുഴിച്ചുമൂടിയതായി മൊഴി നല്‍കി യത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പി ല്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായാണ് വെളിപ്പെ ടുത്തല്‍.
രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് മൊഴി. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്തേയ്ക്ക് തിരിച്ചിട്ടു ണ്ട്. കൊല്ലപ്പെട്ട ആഷിഖ് നിരവധി കേസുകളില്‍ പ്രതിയാണ്.