ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്.
അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു കൂടി. ശക്തമായ കാറ്റും താപനില താഴേക്ക് എത്തിച്ചു.
അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ എന്നീ എമിറേറ്റുകളിലാണ് ഞായറാഴ്ച രാത്രിയോടെ മഴയെത്തിയത്.
വൈകീട്ട് മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇന്ന് പുലര്‍ച്ചെ ശക്തമായ തണുത്ത കാറ്റും വീശിത്തുടങ്ങി. ഏറ്റവും കുറഞ്ഞ ഏറ്റവും കുറഞ്ഞ രാത്രി താപനില 13 ഡിഗ്രിയിലെത്തി.
മഴ അധിക നേരം നീണ്ടു നിന്നില്ലെങ്കിലും ശൈത്യകാലത്തെ തണുത്ത അന്തരീക്ഷത്തെ ഒന്നുകൂടി തണുപ്പിക്കാനായി. എല്ലാ എമിറേറ്റുകളിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്.
കാറ്റിനെ തുടര്‍ന്ന് കടലില്‍ വലിയ തിരമാലകള്‍ രൂപം കൊണ്ടു. വരും ദിവസങ്ങളിലും രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മാര്‍ച്ച് മാസത്തോടെ സ്പ്രിംഗ് സീസണ്‍ ആരംഭിക്കും, ശൈത്യവും ചൂടും മിതമായ കാലാവസ്ഥയാകും പിന്നീട് രണ്ടര മാസത്തോളം.