കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴി ത്തിരിവ്. കൊല്ലപ്പെട്ടയാള്‍ ബോംബുമായി വന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീ സ് സ്ഥിരീകരിച്ചു. സംഘം ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമ തും എറിയുകയായിരുന്നു. അതിനിടെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ കൊള്ളു കയായിരുന്നെന്ന് പ്രദേശവാസികള്‍
കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ടയാള്‍ ബോംബുമായി വന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഘം ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമതും എറിയുകയായിരുന്നു. അതിനിടെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. തലയി ല്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നതായും സമീപവാസി കള്‍ പറഞ്ഞു.
ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. 26 കാരനായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമീപപ്ര ദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നുണ്ടായ സംഘര്‍ഷം. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജീപ്പിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വെളുത്ത നിറത്തിലുള്ള ട്രാവല റില്‍ എത്തിയ 18 അംഗസംഘമായിരുന്നു ആക്രമികള്‍. സംഭവത്തിന് പിന്നെലെ പെട്ടന്ന് തന്നെ അവര്‍ വണ്ടിയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. തോട്ടടി മനോരമ ഓഫീസിന് സമീപത്താണ് ജിഷ്ണുവിനെ മരി ച്ചനിലയില്‍ കണ്ടെത്തിയത്. ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്‍ ശ്യാമള ദമ്പതിമാരു ടെ മകനാണ് . കൊല്ലപ്പെട്ട ജിഷ്ണു കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.
മൃതദേഹം കണ്ടെത്തുമ്പോള്‍ തലയുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍
ബോംബേറിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തു ണ്ടാ യിരുന്ന പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയി ലേക്ക് മാറ്റി. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണ വീട്ടി ല്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഗീത പരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇ ത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍ വെച്ചായിരു ന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോ ഷമായി വരുന്നതിനിടെയായിരുന്നു സ്ഫോടനം.












