ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടിലെ ഫോട്ടോ സ്‌കാന്‍ ചെയ്താല്‍ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ തെളിയും.
റിയാദ് : സൗദി അറേബ്യ തങ്ങളുടെ പൗരന്‍മാര്‍ക്ക് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് നല്‍കിത്തുടങ്ങി. ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് ഇവ. അഞ്ചു വര്‍ഷവും പത്തുവര്‍ഷവും കാലാവധി ഉള്ള പാസ്‌പോര്‍ട്ടുകളാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
അഞ്ചു വര്‍ഷത്തെ പാസ്‌പോര്‍ട്ടിന് 300 റിയാലും പത്തുവര്‍ഷത്തെ പാസ്‌പോര്‍ട്ടിന് 600 റിയാലുമാണ് ഫീസ്.
റിയാദ്, ജിദ്ദ തുടങ്ങിയ പ്രവിശ്യകളിലാണ് പുതിയ പാസ്‌പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മറ്റു പ്രവിശ്യകളിലും പാസ്‌പോര്‍ട്ട് നല്‍കുന്നതു വരെ നിലവിലെ പാസ്‌പോര്‍ട്ടിന് സാധുതയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ പഴയ പോസ്‌പോര്‍ട്ട് ലഭിച്ചവര്‍ ഇഷ്യൂ ചെയ്ത് ആറു മാസം പൂര്‍ത്തിയായെങ്കില്‍ പുതിയ ഇ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്.
ആഭ്യന്തര വകുപ്പിന്റെ പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന സ്ലോട്ട് പ്രകാരം ജവാസാത്ത് ഡയറക്ടറേറ്റ് ഓഫീസുകളിലെത്തി പുതിയ പാസ്‌പോര്‍ട്ട് വാങ്ങാനാകും.
സൗദി കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് പുറത്തിറക്കുന്നത്.













