ഫെബ്രുവരി പതിനഞ്ചു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി
ദുബായ് : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫെബ്രുവരി പതിനഞ്ചു മുതല്‍ ക്രമേണ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി അറിയിച്ചു.
പൊതു ചടങ്ങുകള്‍, കൂട്ടായ്മയകള്‍ എല്ലാം പഴയതു പോലെ നടത്തുന്നതിന് അനുമതി നല്‍കും. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല,
പൂര്‍ണമായും പ്രതിരോധത്തിലൂന്നി സാധാരണ നിലയിലേക്ക് മടങ്ങിവരുക എന്ന പദ്ധതിയാണ് നടപ്പിലാക്കുക.
മുഖാവരണം ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്തു കൊണ്ട് പൊതുപരിപാടികളും മറ്റും നടത്താന്‍ അനുമതി നല്‍കും.
കോവിഡ് രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ട് തന്നെ ജനജീവിതം സാധാരണ നിലയിലാക്കുക എന്നതാണ് ദുബായ് ഭരണകൂടം പദ്ധതിയിടുന്നത്.
കോവിഡ് പ്രതിദിന കേസുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറയുന്നത് കൂടി കണക്കിലെടുത്താണ് പുതിയ നടപടി.
ജനസംഖ്യാനുപാതത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ വാക്‌സിന്‍ നല്‍കി കഴിഞ്ഞ രാജ്യങ്ങളില്‍ മുമ്പന്തിയിലാണ് യുഎഇ. കോവിഡ് പ്രതിരോധത്തില്‍ മികവ് കാട്ടിയ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുന്‍പന്തിയിലാണ്.












