കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ നിയന്ത്രണ ഇളവുകളുമായി ഖത്തര്‍. ഫെബ്രുവരി 12 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും.
ദോഹ : തുറന്ന പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി ഖത്തര്‍ ഭരണകൂടം. ശനിയാഴ്ച മുതലാണ് പുതിയ നിയന്ത്രണ ഇളവുകള്‍ നടപ്പില്‍ വരുക.
അതേസമയം, പൊതുസ്ഥലങ്ങളില്‍ അടച്ചിട്ട ഭാഗങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഇവന്റുകള്‍ നടക്കുന്ന വേദികള്‍, ആരാധനലായങ്ങള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ ആശുപത്രികള്‍ എന്നിവടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്ന ഓഫീസുകളിലും മാസ്‌ക് നിര്‍ബന്ധമാണ്.
ഒമിക്രോണ്‍ വ്യാപനം വലിയ അപകടകാരിയല്ലാത്ത സാഹചര്യമായതിനാലും പൊതുജനങ്ങള്‍ ഉത്തരവാദിത്തതോടെ പ്രമുമാറുന്നതും മറ്റും കണക്കിലെടുത്താണ് കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുള്ളത്.
മുമ്പും കോവിഡ് രോഗവ്യാപനം കുറഞ്ഞ കാലത്തും ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചിരുന്നു.