വീസ മാറ്റത്തിന് രാജ്യം വിട്ടു പോകണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ ഭരണകൂടം. വീസ മാറ്റത്തിനായി രാജ്യത്തിനു പുറത്തു പോകേണ്ടി വന്നിരുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദം.
ദുബായ് : താമസ വീസയിലേക്ക് മാറുന്നതിന് മുന്നോടിയായി താല്‍ക്കാലിക വീസക്കാര്‍ക്ക് രാജ്യം വിട്ട് പോവേണ്ടി വരുന്ന സാഹചര്യം ഇനിിയുണ്ടാവില്ല. പകരം 550 ദിര്‍ഹം ഫീസടച്ചാല്‍ മതിയാകും.
താല്‍ക്കാലിിക വീസയിലുള്ളവര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറുന്നതിനു രാജ്യം വിട്ടുപോയി മടങ്ങി വരണമെന്ന നിയമമായിരുന്നു ഇതുവരെ.
ഇതിനായി സമീപ രാജ്യങ്ങളില്‍ പോയി മടങ്ങിയെത്താറാണ് പതിവ്. ഖത്തര്‍, ബഹറൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം വന്നിറങ്ങിയതായി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് പതിപ്പിക്കുകയും മടക്ക വിമാനത്തില്‍ വീണ്ടും തിരിച്ചെത്തുകയുമായിരുന്നു ഇതുവരെ പ്രവാസികള്‍ ചെയ്തിരുന്നത്.
ചെലവു കുറഞ്ഞ മാര്‍ഗമായി തൊട്ടടുത്തുള്ള രാജ്യങ്ങളെയാണ് ഇവരില്‍ പലരും ആശ്രയിച്ചിരുന്നത്. മടങ്ങിയെത്തുമ്പോള്‍ വീസ തയ്യാറാകുകയും വിമാനത്താവളത്തിന് പുറത്തിറങ്ങുകയുമാണ് പതിവ്.
പലപ്പോഴും ഇത് വലിയ ബുദ്ധിമുട്ടുകള്‍ക്ക് വഴിവെയ്ക്കാറുമുണ്ട്. സ്ത്രീകളും കുട്ടികളും വീസ ലഭിക്കാതെ മറ്റ് വിമാനത്താവളങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങിയ അനുഭവങ്ങളും ധാരാളം.
ഇനി ഇവര്‍ക്ക് 550 ദിര്‍ഹം ഫീസടച്ചാല്‍ മാത്രം മതിയാകും പുതിയ വീസ സ്റ്റാംപ് ചെയ്യാന്‍.
വീസ കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തങ്ങിയാല്‍ പിഴയും ഒടുക്കേണ്ടി വരും. ആദ്യ ദിവസം 200 ദിര്‍ഹവും പിന്നീടുള്ള ദിവസങ്ങള്‍ക്ക് 100 ദിര്‍ഹം വീതവും പിഴ ഈടാക്കും. ഇതു കൂടാതെ 100 ദിര്‍ഹം സേവന നികുതിയായും അടയ്ക്കണം.
തൊഴില്‍ വീസയിലുള്ളവര്‍ക്ക് പുതിയ വീസയിലേക്ക് മാറാന്‍ 30 ദിവസം ഗ്രേസ് പീരിയഡ് ഉണ്ട്. ഇതിനു ശേഷം വരുന്ന ആദ്യ ദിവസം 125 ദിര്‍ഹം പിഴ ഈടാക്കും. പിന്നീടുള്ള ആറു മാസം വരെ ദിവസം 25 ദിര്‍ഹവും അതുകഴിഞ്ഞുള്ള ഒരോ ദിവസവും 50 ദിര്‍ഹം വീതവും പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുശേഷം ഇത് 100 ദിര്‍ഹമായി മാറും.












