അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂ ന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത്
പത്തനംതിട്ട : അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെമൂന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത്.
ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മറ്റുള്ള നാലുപേരെ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് കരയി ലെത്തിച്ചു. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലത്തു നിന്ന് ഹരിപ്പാട്ടേക്ക് പോവുകയായിരുന്നു. കനാലിലേക്ക് വീണ കാര്‍ 30 മീറ്റര്‍ ഒഴുകി. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലത്തെ ആയൂ രില്‍ നിന്ന് ആലപ്പുഴയിലെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സംഘമാണ് മരണപ്പെ ട്ടത്.
കനാലിലേക്ക് വീണ കാര്‍ പാലത്തിനടിയിലേക്ക് ഒഴുകിപോയത് രക്ഷാപ്രവര്‍ത്തനത്തെ ബാധി ച്ചു. നാട്ടു കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് വടം കെട്ടി കാര്‍ വലിച്ചുകേറ്റുകയാ യിരുന്നു. കനാലി ല്‍ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലര്‍ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.