സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീ ഡിയവണ്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍ കിയത്. അപ്പീലില്‍ നാളെ വാദം കേള്‍ക്കും
കൊച്ചി : സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയവണ്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ നാളെ വാദം കേള്‍ക്കും.
സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ മാധ്യ മം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ പരിഗണി ക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം. പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരും ഹര്‍ ജി നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഇന്നലെ കോടതി വിധി പ്രസ്താവിച്ചത്. കോടതിവിധി മാനിച്ച് സംപ്രേഷ ണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും, നിയമപോരാട്ടം തുടരുമെന്നും ചാനല്‍ അറിയിച്ചി രുന്നു
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി എന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് വിധി. ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേ ന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെ ന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.