ലോകം മുഴുവന്‍ സമ്മേളിക്കുന്ന എക്‌സ്‌പോ വേദിയില്‍ വിവിധ ഭാഷക്കാര്‍ സംസാരിച്ച് കടന്നു പോകുന്ന വീഡിയോ ദൃശ്യം ഒരുക്കിയാണ് ദുബായ് പോലീസ് ലോക റെക്കോര്‍ഡിട്ടത്
ദുബായ് : വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഭാഷണ ശകലങ്ങള്‍ ഒരുമിപ്പിച്ച് വീഡിയോയാക്കിയ ദുബായ് പോലീസിന് ഗിന്നസ് ബുക്കിന്റെ ആദരം.
ദുബായ് എക്‌സ്‌പോയില്‍ പങ്കെടുത്തുന്ന 193 രാജ്യങ്ങളിലെ 254 പ്രതിനിധികളാണ് വീഡിയോയിലുള്ളത്. 146 വനിതകളും 119 പുരുഷന്‍മാരും അണി നിരന്ന വീഡിയോയാണ് ലോക റെക്കോര്‍ഡിട്ടത്.
യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്റെ സാന്നിദ്ധ്യത്തില്‍ ഗിന്നസ് ബുക്ക് പ്രതിനിധികള്‍ സര്‍ട്ടിഫിക്കേറ്റ് ദുബായ് പോലീസിന് സമര്‍പ്പിച്ചു.
HE Sheikh Nahyan bin Mubarak Al Nahyan, Minister of Tolerance & Coexistence, Commissioner-General of #Expo2020, has witnessed the celebration of the #DubaiPolice & #Expo2020 for breaking the Guinness World Record for the largest online video chain of people passing #Expo2020 pin. pic.twitter.com/CHZMqWzFET
— Dubai Policeشرطة دبي (@DubaiPoliceHQ) February 8, 2022
ദുബായ് പോലീസ് അസി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമദ് മുഹമദ് റാഫ രാജ്യാന്തര സഹകരണ മന്ത്രിയും എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷ്മി എന്നിവര്‍ ചേര്‍ന്നാണ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഗിന്നസ് അധികാരികളില്‍ നിന്നും ഏറ്റുവാങ്ങിയത്.
ദുബായ് പോലീസിനൊപ്പം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എക്‌സ്‌പോ വോളണ്ടിയര്‍മാര്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് വീഡിയോ ചിത്രീകരണം പൂര്‍ത്തിയായത്.