സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി യുടെ വിമര്‍ശനം. ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ഉദ്ദേശം മനസ്സിലാക്കാന്‍ കഴി യുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശ നം. ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ഉദ്ദേശം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്ര കടിപ്പിച്ചു.ഡിപിആറിന് മുന്‍പ് ശരിയായ സര്‍വെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വെയുടെ ആ വശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും കോടതി ചോദിച്ചു. നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാ മചന്ദ്രന്‍ കുറ്റപ്പെടുത്തി. സര്‍വെയുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെ യാണ് സര്‍ക്കാരിനെതിരെ ഹൈ ക്കോടതി രംഗത്ത് എത്തിയത്. ഏതെങ്കിലും തരത്തിലും നി യമപരമായി സര്‍വെ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. സര്‍വെയ്ക്ക് അധികാ രമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?.
എന്നാല്‍ നിയമപരമല്ലാത്ത സര്‍വെ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഡിപിആറിന് മുന്‍പെ സര്‍ വെ നടത്തിയെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയി രുന്നു. അത് ഡിവിഷന്റ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ പ്രതി കരണം. സാമൂഹിക ആഘാത പഠനം നടത്താനാണ് സര്‍വെ എന്ന് എവിടെ ആണ് നോട്ടിഫിക്കേഷനില്‍ പറയുന്നതെന്ന് കോടതി ചോദിച്ചു.