സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയി ല്‍. റെയില്‍വേ ഭൂമിയില്‍ സര്‍വെകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദി ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈ ക്കോ ടതിയില്‍. റെയില്‍വേ ഭൂമിയില്‍ സര്‍വെകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം അറി യിച്ചു. കെ റെയില്‍ കോര്‍പ്പറേഷന്റെ പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകള്‍ പ്രാഥമിക പരിശോധ നയില്‍ വിശ്വസനീയമല്ല. റെയില്‍വേ ഭൂമി വിട്ടു നല്‍കുന്നത് ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാ ധിച്ചേക്കുമെന്നും കേന്ദ്രം പറഞ്ഞു.
കെ റെയില്‍ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വാദത്തിനിടെ കെ റെയില്‍ സര്‍വെ നടത്താന്‍ എന്ത് തട സമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി പറഞ്ഞു. സര്‍വെ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വെ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വെ നടത്താമെന്നും കോടതി പറഞ്ഞു.
കെ റെയില്‍ പദ്ധതി സംബന്ധിച്ച് സമര്‍പ്പിച്ച ഡിപിആറില്‍ തൃപ്തിയില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങ ള്‍ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയ ശേഷം പദ്ധതി സംബന്ധിച്ച് പല തലത്തിലുള്ള വിശകലനങ്ങള്‍ ആവശ്യ മാണ്. അന്തിമ അനുമതി ഈ പരിശോധനകളിലെല്ലാം പദ്ധതി തൃപ്തികരമായാല്‍ മാത്രമേ നല്‍കാന്‍ കഴി യൂ. റെയില്‍വേ ലൈനിന്റെ അലൈന്‍മെന്റ് പോലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഭൂമി ഏറ്റെടു ക്കലിന്റെ നടപടികള്‍ ആവശ്യമില്ലെന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട് എന്നും അസി. സോളി സിറ്റര്‍ ജനറല്‍ എസ്.മനു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.
റെയില്‍വേ ഭൂമിയില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലെന്ന്
റെയില്‍വേ ഭൂമിയില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ കോര്‍പ്പറേഷനെ അ നുവദിക്കാനാവില്ലെന്ന് സതേണ്‍ റെയില്‍വെ ചീഫ് എന്‍ജിനിയര്‍ രേഖാമൂലം കോര്‍പ്പറേഷനെ അറിയിച്ചെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കോട്ടയം കുഴിമറ്റം സ്വദേശി മുരളീ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ ഇവരു ടെ ഭൂമിയിലെ സര്‍വേ ഫെബ്രുവരി ഏഴു വരെ തടഞ്ഞ് സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കി യി രുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെ ഞ്ച് പരിഗണിച്ചത്.പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജികളും ഇതേ ബെഞ്ചിലുണ്ട്.