ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും
റിയാദ് : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് അഥോറിറ്റി അറിയിച്ചു. തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റ്‌സ് ഉള്ളവര്‍ക്ക് മാത്രമേ കര, കടല്‍, റെയില്‍ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുകയുള്ളുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.
ട്രെയിന്‍, ടാക്‌സി, റെന്റല്‍ കാര്‍, ബസ്. ബോട്ട് സര്‍വ്വീസുകള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ആസ്ഥാനത്തും ശാഖകളിലും ,ബിസിനസ് സെന്ററുകളിലും പ്രവേശിക്കുന്നതിനും ഈ സ്റ്റാറ്റസ് വേണം.
ആരോഗ്യകരമായ സേവന സാഹചര്യം ഒരുക്കുന്നതിനും പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷയേയും കരുതിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുന്നതെന്നും അഥോറിറ്റി പറഞ്ഞു.
കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാത്തവരെ നിര്‍ബന്ധമായും ഇതിന് പ്രേരിപ്പിക്കാനും കൂടിയാണ് ആരോഗ്യ വിദഗ്ദ്ധരുടെയും ഏജന്‍സികളുടേയും നിര്‍ദ്ദേശ പ്രകാരം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.