സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ത്ത് ഇപ്പോള്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസി ച്ചു. ലോകായുക്ത വിഷയത്തില്‍ മു ഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നി ത്തല
ആലപ്പുഴ: സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. നിയമ സഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രി യേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ യും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഐ മന്ത്രി മാരുടെ മൗനത്തെയും ചെന്നി ത്തല കുറ്റപ്പെടുത്തി.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങള്‍ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ചികില്‍സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയന്‍ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭാഗത്ത് ഏ കോപനം ഇല്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന ആക്ഷേപം. സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കു ന്നി ല്ല, കോവിഡ് വ്യാപനത്തില്‍ ജന ങ്ങള്‍ക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ദുബയ് പര്യടനം എന്തി നെന്ന് ആര്‍ക്കും അറിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.