അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും വഴി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചു
ദുബായ് : യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയില്‍ മാറ്റം വരുത്തി ദുബായിയിലെത്തി.
ശനിയാഴ്ച രാവിലെ ദുബായി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ല്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
ചികിത്സയ്ക്കു ശേഷം വിശ്രമവും ഔദ്യോഗിക പരിപാടികളുമായി പത്തുദിവസത്തോളം ദുബായില്‍ തങ്ങിയ ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളില്‍ പങ്കെടുക്കില്ല. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലവിയനില്‍ കേരളത്തിന്റെ സ്റ്റാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ദുബായിയിലെ വ്യവസായ സമൂഹവുമായി കൂടിക്കാഴ്ചയും ഉണ്ടാകും. നോര്‍കയുടെ ചില പരിപാടികളിലും പങ്കെടുക്കും. ഫെബ്രുവരി ഏഴിന് കേരളത്തിലേക്ക് മടങ്ങും.
യുഎസ്സിലെ ചികിത്സ കഴിഞ്ഞ് ശനിയാഴ്ച കേരളത്തിലെത്താനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, യാത്ര പൊടുന്നനെ ദുബായ് വഴിയാക്കുകയായിരുന്നു. ദുബായ് എക്‌സ്‌പോ സന്ദര്‍ശനവും നോര്‍ക പരിപാടിയും വ്യവസായ സമൂഹവുമായി കൂടിക്കാഴ്ചയുമാണ് ഔദ്യോഗിക പരിപാടികള്‍.