കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 8931 ആയി.
റിയാദ് : സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെ രേഖപ്പെടുത്തി. ശനിയാഴ്ച 3,913 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗമുക്തി നേടിയവര്‍ 4,284 ആണ്. ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,79,384 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 6,30,816.
#الصحة تعلن عن تسجيل (3913) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (2) حالات وفاة رحمهم الله، وتسجيل (4284) حالة تعافي ليصبح إجمالي عدد الحالات المتعافية (630,816) حالة ولله الحمد. pic.twitter.com/JeF1U7CC1G
— وزارة الصحة السعودية (@SaudiMOH) January 29, 2022
ഗുരുതരാവസ്ഥയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,635 ആണ്. ഇവരില്‍ 878 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.കോവിഡ് മുക്തിനിരക്ക് 92.85 ശതമാനമാണ്. മരണ നിരക്ക് 1.31 ശതമാനവും.
പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 1,301. ജിദ്ദ 372, ദമാം 221, മക്ക 118, മദീന 102 എന്നിങ്ങനെയാണ് ഇതര നഗരങ്ങളിലെ കണക്ക്.











