യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്ന ത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി : യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐ രാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പൊലിസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അയല്‍വാസി പൂച്ചക്കുട്ടികളെ തല്ലിക്കൊല്ലുന്ന വീഡിയോ യുവതി പോസ്റ്റ് ചെയ്തിരുന്നു. യുവതി ഓമനിച്ച് വളര്‍ത്തിയിരുന്ന മൂന്ന് പൂച്ചക്കുട്ടികളെയാണ് അയല്‍വാസി നി ഷ് കരുണം തല്ലിക്കൊന്നത്. മൂന്ന് കുഞ്ഞുങ്ങളെയാണ് യുവതിയുടെ പൂച്ച പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ വീടിന്റെ ടെറസിലേക്ക് പൂച്ച പോകാറുണ്ടായിരുന്നു. ഇതിനിടെ പൂച്ചകുഞ്ഞു ങ്ങളെ ഓരോന്നായി കാണാതായി. ഒടുവിലത്തെ കുഞ്ഞിനെ അയല്‍വാസി തല്ലിക്കൊല്ലുന്നത് യുവതിയു ടെ സഹോദരി മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്തു.
പൂച്ച കുഞ്ഞുങ്ങളെ തല്ലിക്കൊല്ലുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു.











