അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല. യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ സന്ദര്‍ശനം ന ടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക
തിരുവനന്തപുരം : അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല. യുഎഇയില്‍ വിവിധ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക.
മടക്കയാത്രയിലും മാറ്റംവരുത്തിയിട്ടുണ്ട്. ദുബൈ വഴിയാകും തിരിച്ചെത്തുക. ദുബൈയിലെത്തുന്ന മു ഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബൈ എക്സ്പോയിലെ കേരള പ വലിയന്‍ ഉദ്ഘാടനം ചെയ്യും.
ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ര ണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം നാളെ നാട്ടില്‍ മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്. എ ന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാ റ്റം വരുത്തുകയായിരുന്നു.
സുഖമായിരിക്കുന്നുവെന്നും നിശ്ചയിച്ചതുപ്രകാരം ശനിയാഴ്ച മടങ്ങിയെത്തുമെന്നും വ്യാഴാഴ്ച ഓണ്‍ലൈ നായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ദുബൈയിലേ ക്കാണ് പിണറായി വിജയന്‍ നേരെ പോകുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കു ന്ന അദ്ദേഹം, ദുബൈ എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴിനാകും അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.