സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പാതിയില്‍ താഴെ ജീവനക്കാരെ അനുവദിക്കാനും മറ്റു ള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം ആക്കാനും നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ ദിവസങ്ങളായി ഉയര്‍ന്നു തന്നെ നില്‍ക്കു ന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് കുവൈത്ത് ഭരണകൂടം
കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ ദിവസങ്ങളായി ഉയര്‍ന്നു തന്നെ നില്‍ക്കു ന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് കുവൈത്ത്.
സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെങ്കിലും പൊതുജനങ്ങള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ക്ക് വില ക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,148 പുതിയ കോ വിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരി ച്ചു. ആകെ രോഗബാധിതരുടെ എണ്ണം 493107 ആയി. മരണ സംഖ്യ 2485.
കഴിഞ്ഞയാഴ്ചയാണ് ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ക്യാബിനറ്റ് യോഗം ഓണ്‍ലൈ നായാണ് നടന്നത്. കുവൈത്ത് വിമാനത്താവളത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടു ള്ളത്. പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ട്. ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാ ത്രക്കാരെ അനുവദിക്കുകയുള്ളു.
പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമാണ് പൊതുയിടങ്ങളില്‍ പ്രവേശനം. പൊതുപരി പാടികള്‍ നടത്തുന്നതിന് വിലക്കുണ്ട്. അനധികൃതമായി പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ഉണ്ടാകും.
കുവൈത്ത് പൗരന്‍മാര്‍ ഒഴിവാക്കാനാവാത്ത അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ വിദേശയാത്ര നട ത്താവു എന്ന നിര്‍ദ്ദേശവും ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്
മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റില്ലാതെ 50 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.