ദിലീപിന്റേത് ഗൂഢാലോചനയല്ല ശാപവാക്കുകള്‍ മാത്രമാണെന്നാണ് ദിലീപിന്റെ അഭി ഭാഷകന്‍ വാദിച്ചു. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോ ചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂ ഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ്. ദിലീ പിന് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍.വിചാരണക്കോടതിയുടെ പല നടപടികളും കേട്ടുകേ ള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വാധീനവും പണവും ഉപ യോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസില്‍ 20 സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച തിന് ക്രിമിനല്‍ കേസുണ്ട്. ഡിജിറ്റല്‍ തെളിവുകളുമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാ ണ്. ഇതുവരെയുള്ള അ ന്വേഷണത്തില്‍ ഗൂഢാലോചന വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ദിലീപിന്റേത് ഗൂഢാലോചനയല്ല ശാപവാക്കുകള്‍ മാത്രമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപി ന്റെ അഭിഭാഷകന്‍ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദിലീപിനോടുള്ള പ്രതികാരമാണ് കേസിന് പിന്നി ലെന്ന് അഭിഭാഷകന്‍ പറ ഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് വധശ്രമ ഗൂഢാലോചനയ്ക്ക് പുതിയ കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ വീഡിയോ കണ്ട പ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് ശാപ വാക്കുകള്‍ പറയുകയാണ് ദിലീപ് ചെയ്തത്. ശപിക്കുന്നത് ക്രിമി നല്‍ കുറ്റമാകുന്നതെങ്ങനെയെന്നും ദിലീപ് ചോദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളും എഫ്ഐആറിലില്ല. ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നാലര വര്‍ ഷം മിണ്ടാതിരുന്നു. പൊതുജന മധ്യ ത്തിന്‍ ദിലീപിനെതിരെ ജനരോഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമമാണ് നടക്കുന്നത്. കേസ് നീട്ടി ക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസെന്നും പ്രതിഭാഗം അഭിഭാഷന്‍ വാദിച്ചു.