24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 3014 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായ അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2204 ആയി.
രോഗവ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപകമായി കോവിഡ് പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വരും ദിനങ്ങളിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
സമൂഹ വ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഒപ്പം കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം.
യുഎഇയില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 50,010 ആണ്. അടുത്തയാഴ്ച മുതല്‍ യുഎഇയില്‍ സ്‌കൂളുകളില്‍ ഓണ്‍ സൈറ്റ് ക്ലാസുകള്‍ പുനരാരംഭിക്കും. ഇതിനായി ശക്തമായ കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.











