യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവി ന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. മുലായമിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ
ലക്നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ മരുമക ള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബി ജെപിയെ ഞെട്ടിച്ച് നിരവധി എംഎല്‍എമാരും നേതാക്കളും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇ തിന് തിരിച്ചടിയായാണ് മുലായത്തിന്റെ കുടുംബത്തില്‍ നിന്നും ഒരാളെ ബിജെപിയിലെ ത്തിച്ചത്. മുലാ യമിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവരില്‍ നിന്നാണ് അപര്‍ണ ബിജെപി അംഗത്വം സ്വീ കരിച്ചത്. രാജ്യമാണ് തനിക്ക് എല്ലായിപ്പോഴും മുഖ്യമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്ത നങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ബിജെപി അംഗത്വം എടുത്ത ശേഷം അപര്‍ണ യാദവ് പറഞ്ഞു.
മുന്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊ ളിറ്റിക്സിലും ഇന്റര്‍നാഷണല്‍ റിലേ ന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
അപര്‍ണ യാദവ് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണ യാദവ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേ ക്കു മെന്നാണ് സൂചന. സമാജ്വാദി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് അപര്‍ണ യാദവ്. 2017ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഖ്‌നൗ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ മത്സരി ച്ച അവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്. നേരത്തെ, സ്വഛ് ഭാരത് ക്യാമ്പയിനിന്റെ പേരില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് അ പര്‍ണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നടപടിയെ യും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കത്തെയും അവര്‍ പിന്തുണച്ചിരുന്നു.











