കഴിഞ്ഞ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,0 80 രൂപയായി. ഗ്രാമിന് പത്തു രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
കൊച്ചി: സ്വര്‍ണവിലയില്‍ മുന്നേറ്റം. കഴിഞ്ഞ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,080 രൂപയായി. ഗ്രാമിന് പത്തു രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റ വും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. പിന്നീട് രണ്ടു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ ണവില അതിന് ശേഷമുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്.
ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജി ക്കുന്നതും ഓഹരിവിപണികളിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്
സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതി നെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാന വും ഹെഡ്ജിങും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗി ക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എ ക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കു മെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.