ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അബുദാബി : അഡ്‌നോക് പെട്രോളിയം സംഭരണ ടാങ്കിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരും ഒരാള്‍ പൗക് പൗരനുമാണ്. ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കുറച്ചു നേരത്തേക്ക് തടസ്സപ്പെട്ടതായി എത്തിഹാദ് വിമാനകമ്പനി അറിയിച്ചു.
വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് മൂന്നിലും വിമാനത്താവളത്തിനടുത്തുമാണ് തിങ്കളാഴ്ച രാവിലെ സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന് തീപടര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കുകയായിരുന്നു.
അബുദാബി വിമാനത്താവളത്തിലെ പുതിയ നിര്‍മാണം നടക്കുന്ന ഇടത്തും ചെറിയ തീപിടിത്തം ഉണ്ടായി. ഡ്രോണുകളാണ് അപകടകാരണമെന്ന് അബുദാബി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപിടിത്തം ഉണ്ടാകും മുമ്പ് പറക്കുന്ന ചില വസ്തുക്കള്‍ വന്ന് വീണതായി കണ്ടെത്തിയിട്ടുണ്ട്.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറാന്റെ പിന്തു ണയുള്ള വിമത സേനയായ യെമനിലെ ഹൂതികളാണ് ആക്രമണത്തിനു പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.












