പരിസ്ഥിതി വിദഗ്ദനും പ്രവര്‍ത്തകനുമായ പ്രൊഫ.എം കെ പ്രസാദ് അന്തരിച്ചു. കൊച്ചി യിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാ യിരുന്നു മരണം.
കൊച്ചി : പരിസ്ഥിതി പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലറും മഹാരാ ജാസ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫസര്‍ എം കെ പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിത നായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചര യോടെയായിരുന്നു മരണം.
പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന പ്രഭാഷക നും, പ്രകൃതി സ്‌നേഹിയുമാണ്. ബയോളജിസ്റ്റായി പഠനം പൂര്‍ത്തി യാക്കി (ബോട്ടണിയില്‍ ബിരുദാനന്ത ര ബിരുദം) 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.
പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആര്‍ടിസിയുടെ (Integrated rural techn ology centre) നിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സേവ് സൈലന്റ് വാലി കാമ്പയിന്‍ മുന്‍നിരയില്‍ നിന്ന് ന യിച്ച വ്യക്തി കൂടിയാണ്.യൂണൈറ്റ് നാഷണലിന്റെ മില്ലേനിയം എക്കോ സിസ്റ്റം അസ്സെസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തെ പ്രവൃ ത്തിപരിചയമുള്ള അദ്ദേഹം ഒട്ടേ റെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങള്‍ ര ചിച്ചിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയ ചുമതല കള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ മേഖലയില്‍ ഒട്ടനവധി സംഭാവന നല്‍കാന്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. അധ്യാ പകന്‍, പ്രഭാഷകന്‍ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.
വീട്ടാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനാ യിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസ സ്‌മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷ ത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗ മായിരുന്നു.
ഭാര്യ: ഷേര്‍ലി (മഹാരാജാസ് മുന്‍ പ്രിന്‍സിപ്പാള്‍). മക്കള്‍: അമല്‍ അഞ്ജന.