മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കി ന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്
ചെന്നൈ : മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കിന്റെ പ്ര തിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിന മായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലണ്ടനിലെ തമിഴ് പ്രവാസികളു ടെ ശ്രമഫലമായാണ് ബ്രിട്ടനിലെ കാംബര്‍ലിയിലുള്ള പാര്‍ക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നിന്ന് അനുമതി ലഭിച്ചത്.
1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇടുക്കിയില്‍ ജോണ്‍ പെന്നിക്യുക്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. അണക്കെട്ട് നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രോജക്ടി നാവശ്യമായ തുക നല്‍കാത്തതിനെത്തുടര്‍ന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്ക ള്‍ വില്‍ക്കുകയും ഈ തുക അണക്കെട്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെ ന്നും സ്റ്റാലിന്‍ കുറിപ്പില്‍ പറയുന്നു.
പെന്നിക്യുക്ക് ആത്മ വിശ്വാസത്തോടെയായിരുന്നു അണക്കെട്ട് നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാ ലിന്‍ അനുസ്മരിച്ചു. മധുര തള്ളക്കുളത്തെ പിഡബ്ല്യുഡി ക്യാ മ്പസില്‍ പെന്നിക്യുക്കിന്റെ പ്രതിമ സ്ഥാപി ച്ചിട്ടുണ്ട്.ഗൂഡല്ലൂരിനടുത്തുള്ള ലോവര്‍ ക്യാമ്പില്‍ വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.