ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ -അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി : റോഡുകളില്‍ സുരക്ഷിത ഡ്രൈവിംഗ് ഒരുക്കുന്നതിന് അബുദാബി പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനം ഓടിക്കുന്നവര്‍ മറ്റുള്ള ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നിയമലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും അബുദാബി പോലീസ് അറിയിച്ചു.
വാഹനങ്ങളുടെ ലെയിന്‍ മാറും മുമ്പ് മതിയായ സമയം നല്‍കി ദിശാസൂചകമായ ലൈറ്റുകള്‍ ഇടണമെന്ന് അബുദാബി പോലീസ് നിഷ്‌കര്‍ഷിക്കുന്നു. ഇങ്ങിനെ ചെയ്യാത്തവരെ നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തി ഇവര്‍ക്ക് പിഴശിക്ഷ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.
#أخبارنا | #شرطة_أبوظبي تحرر 16378 مخالفة “عدم استعمال الإشارة عند تغيير الاتجاه” خلال العام الماضي
التفاصيل:https://t.co/katwsGbqUK pic.twitter.com/R6ziNbNOXP
— شرطة أبوظبي (@ADPoliceHQ) January 13, 2022
മുന്നറിയിപ്പായി ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറിയ 16,378 ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തില്‍ 400 ദിര്‍ഹം (ഏകദേശം 8000 രൂപ) പിഴയിട്ടതായി അബുദാബി പോലീസ് സോഷ്യല്‍ മീഡിയയിലുടെ അറിയിച്ചു.
മറ്റു റോഡുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ഇടത്തോട്ടോ വലത്തോട്ടോ ലെയിന്‍ മാറും മുമ്പും ഇന്‍ഡിക്കേറ്റര്‍ ഇടണമെന്നും മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ദിശ മാറ്റുന്നത് അപകടം ഉണ്ടാക്കുന്നതായും പോലീസ് പറഞ്ഞു.
ട്രാഫിക് നിയമ ലംഘരെ കണ്ടെത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പ്രധാന റോഡുകളില്‍ ഒരോ 100 മീറ്ററിലും നിരീക്ഷണ ക്യാമറാ സംവിധാനമുള്ള നഗരമാണ് അബുദാബി. ഇടറോഡുകളിലെ പ്രധാന ജംഗ്ഷനുകളിലും കേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറകളുണ്ട്. വാഹന ഗതാഗതം തത്സമയം പകര്‍ത്തുന്ന ശക്തിയേറിയ ക്യാമറകളും മറ്റും നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള കമാനങ്ങളിലുണ്ട്. ഇവ നിശ്ചല ദൃശ്യങ്ങളും പകര്‍ത്തും.
ഒരോ വര്‍ഷവും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന വ്യവസ്ഥയാണ് യുഎഇയിലുള്ളത്. നമ്പര്‍ പ്ലേറ്റുകള്‍ ഫോക്കസ് ചെയ്തുള്ള ക്യാമറകള്‍ ഇതിനായി അബുദാബിയില്‍ സ്ഥാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ യഥാസമയം കഴിയാത്ത വാഹനങ്ങള്‍ക്ക് കനത്ത പിഴയും ഈടാക്കും.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഒരു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ടെങ്കിലും ടോള്‍ ഗേറ്റുകള്‍ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നതിനാല്‍ പലരും രജിസ്‌ട്രേഷന്‍ കാലാവധിക്കു മുമ്പു തന്നെ വാഹനം ഇന്‍ഷുറന്‍സ് അടച്ച് ബ്രേക് ടെസ്റ്റ് നടത്തി പുതുക്കുകയാണ്.