കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
മസ്കറ്റ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറാന്‍ ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ജനുവരി 16 മുതലാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒമാനിലാണ്.
ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് കോവിഡ് സാഹചര്യം വിലയിരുത്തിയത്. ഇതു പ്രകാരം രാജ്യത്ത് കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാണ്. എന്നാലും കുട്ടികളുടെ സുരക്ഷ മുന്നില്‍ കണ്ട് ഒരാഴ്ച കൂടി വിദൂര വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
വീണ്ടും സാഹചര്യം വിലയിരുത്തി ഇതിന് മാറ്റം വരുത്തും.
പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സ്ഥിതിവിവര കണക്കനുസരിച്ചാണ് ഈ തീരുമാനമെടുത്തത്. പല പ്രവിശ്യകളിലും അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. വൈറസ് വ്യാപനം ഗുരുതരമാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച പുതിയതായി 718 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതോടെ 59 പേരാണ് ആശുപത്രികളിലുള്ളത്.