നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെതിരെ പുതിയ കേസ് കൂടി രജി സ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടു ത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെതിരെ പുതിയ കേസ് കൂ ടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തി എന്നാണ് കേസ്. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ യും കേസ് എടുത്തിട്ടുണ്ട്.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെയും ചില പ്ര തികളെയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടു ത്തല്‍. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നട പടി സ്വീകരിച്ചിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷ ണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്.അപായപ്പെടുത്താന്‍ ശ്രമം, ഗൂഢാലോചന എന്നിവയാണ് ദീലിപിന് മേല്‍ ചുമത്തിയിരി ക്കുന്ന പ്രധാന കുറ്റങ്ങള്‍. ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുക.
പേര് ചേര്‍ക്കാത്താത്ത ആറാം പ്രതിക്കെതിരെ അന്വേഷണം
കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപി ന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാ ട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്‌ഐആര്‍. പേര് ചേര്‍ക്കാത്താ ത്ത ഈ ആറാം പ്രതിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സം ഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതി യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.











