രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ ഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉ യരുകയാണ്. മരണവും കൂടുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാ ണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 1,41,986 ആയിരുന്നു. 18, 000ത്തിലധികം രോഗികളാണ് കഴി ഞ്ഞ ദിവസത്തേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്.327 മരണങ്ങളും കോവിഡ് മൂലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,83,790 ആയി. 40,863 പേരാണ് രോഗമു ക്തി നേടിയത്. പ്രതിദിന പോസിറ്റിവി റ്റി നിരക്ക് 10.21 ശതമാനമായി.
രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. നിലവില്‍ 5,90,611 പേരാണ് സജീ വ രോഗികള്‍. 3.44 കോടി പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടു ണ്ട്. അതേസമയം രാജ്യത്തെ കൊറോ ണ വാക്സിനേഷന്‍ 151.58 കോടി ഡോസുകള്‍ പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുന്നു
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മ ഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാ ണ് സംസ്ഥാനത്ത് ഇതുവരെയായി ഒമിക്രോണ്‍ സ്ഥി രീകരിച്ചത്.
നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര്‍ രോഗ മുക്ത രായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്സിന്‍ സ്വീ കരിച്ചു.











