കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
കുവൈത്ത് സിറ്റി : പുതിയതായി 2,469 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്ത കുവൈത്തില്‍ ആരോഗ്യ മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ മന്ത്രി ഡോ .ഖാലിദ് അല്‍ സായിദിന് വൈറസ് ബാധ സ്ഥരീകരിച്ചതായി മന്ത്രാലയ വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പൊസീറ്റാവയതിനെ തുടര്‍ന്ന് അദ്ദേഹം സ്വമേധായ ഐസലോഷനില്‍ പ്രവേശിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് അദ്ദേഹം സ്വമേധയാ ക്വാറന്റൈനില്‍ പോയത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഔദ്യോഗിക ജോലികള്‍ അദ്ദേഹം ഐസലോഷന് കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് കേസുകളുടെ വര്‍ദ്ധനവ് പ്രതീക്ഷിച്ചതാണെന്നും ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ രാജ്യത്ത് സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് ഡോ അബ്ദുള്ള അല്‍ സനദ് പറഞ്ഞു.
تعلن #وزارة_الصحة عن تأكيد إصابة 2,645 حالة جديدة، وتسجيل 247 حالة شفاء، و لم تسجل أي حالة وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 428,100 حالة pic.twitter.com/4GUooS4pt9
— وزارة الصحة – الكويت (@KUWAIT_MOH) January 7, 2022
കോവിഡ് വ്യാപനം തടയുന്നതിന് അടച്ചിട്ടയിടങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുന്നത് ജനുവരി മൂന്നു മുതല്‍ നിരോധിച്ചിട്ടുണ്ട്. വിലക്ക് ഫെബ്രുവരി 28 വരെ തുടരും.
കുവൈത്തില്‍ എത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി നാലുമുതല്‍ ഇത് നിലിവില്‍ വന്നു.