ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരന് നേര്‍ക്ക് അമ്മയുടെ കണ്ണി ല്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ളലേറ്റ പാടുകള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയി ക്കുകയായിരുന്നു
ഇടുക്കി : ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരന് നേര്‍ക്ക് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിനെ കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ള ലേറ്റ പാടുകള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോയതിനും കുസൃതി കൂടുതല്‍ കാണിച്ചതിനാണ് പൊള്ളലേല്‍പ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞു. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്.
കുട്ടിയുടെ രണ്ട് ഉള്ളംകാലിലുമാണ് അമ്മ പൊള്ളലേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെ തിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ അമ്മയ്ക്കെതി രെ പൊലീസ് കേസെടുത്തു.