ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം.പ്രിന്റിങ് മില്ലിന് സമീപ മുണ്ടായ വാതക ചോര്‍ച്ചയിലാണ് തൊഴിലാളിള്‍ മരിച്ചത്. ഇരുപതിലധികം ജീവനക്കാ രുടെ നില ഗുരുതരം
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം.പ്രിന്റിങ് മില്ലിന് സമീപമുണ്ടാ യ വാതക ചോര്‍ച്ചയിലാണ് തൊഴിലാളിള്‍ മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സച്ചിന്‍ ജിഐഡിസി മേഖലയിലെ സാ രീ മില്ലിലെ തൊഴിലാളികളാണ് മരിച്ചത്.
ജെറി കെമിക്കല്‍ നിറച്ച ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. നഗരത്തിലെ സച്ചിന്‍ ഡിഐഡിസി ഏ രിയയിലാണ് സംഭവം. ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാ ന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രെയ്നി ലേക്ക് വാതക ചോര്‍ച്ച ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വാതക ചോര്‍ച്ച സംഭവിച്ചതായി തിരിച്ചറിഞ്ഞ പ്പോഴേ ക്കും വിഷവാതകം പര ന്നിരുന്നു. സൂറത്ത് പൊലീസ് ഉടന്‍ സംഭവ സ്ഥലത്ത് എത്തുകയും ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നതെന്നും സച്ചിന്‍ ജിഐഡിസി ഏരിയയിലെ ഓടയില്‍ അനധികൃത മായി രാസമാലിന്യം തള്ളാന്‍ ഡ്രൈവര്‍ ശ്രമിക്കുകയായിരുന്നു വെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മി ല്ലിന് സമീപത്തുള്ള കടയില്‍ നിന്ന് ചായ കുടിക്കുമ്പോഴാണ് വിഷവാതകം ശ്വസിക്കാന്‍ ഇടയായത്. സംഭ വത്തിനു ശേഷം ടാങ്കര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടു ണ്ട്.