മദ്യ ലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റില്‍. ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ എഎസ്ഐയേയും സംഘത്തേയും നാട്ടുകാരാണ് പിടികൂടിയത്
തൃശൂര്‍ : മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റില്‍. ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ ത്താതെ പോയ എഎസ്ഐയേയും സംഘ ത്തേയും നാട്ടുകാരാണ് പിടികൂടിയത്. മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്ഐ പ്രശാന്താണ് പിടിയി ലായത്.
തൃശൂര്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനാ യി പോയതായിരുന്നു എഎസ്ഐയും സുഹൃത്തുക്കളും. അവിടെ നിന്ന് മടങ്ങുമ്പോഴാ ണ് ഇവര്‍ സഞ്ച രിച്ച കാര്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ സ്വ ദേശി ലിജിത്തിന്റെയും ഭാര്യയുടെയും വലത്തെ കാലിന്റെ തുടയെല്ല് പൊട്ടി.
കണ്ണാറ റോഡില്‍ മദ്യപിച്ച് വാഹനമോടിച്ച ഇവര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം വണ്ടി നിര്‍ത്താ തെ പോകുകയായിരുന്നു. പ്രശാന്ത് ആണ് വാഹനമോടിച്ചത്. തു ടര്‍ന്ന് ഒരു കിലോമീറ്ററോളം യാത്ര ചെ യ്തശേഷം കാറിലെ കേടുപാടുകള്‍ നോക്കാന്‍ നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്ന് പിടി കൂടിയത്. ഇവരെ തടഞ്ഞു വച്ച ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരമിറിയിച്ചു. പിന്നാലെ സിറ്റി പൊ ലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എഎസ്ഐ പ്രശാന്ത് മദ്യപിച്ച് വണ്ടിയോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അ റസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃ ത്തുക്കളെയും പൊലീസ് ചെയ്തു.